ചേലേരി :” ഒരുമയുടെ പുഞ്ചിരി ” എന്ന പേരിൽ മലർവാടി ബാലസംഘം സംഘടിപ്പിക്കുന്ന ബാലോത്സവം നാളെ ഉച്ചക്ക് 2.30 – ന് ചേലേരിമുക്ക് അലിഫ് സെന്റർ ഗ്രൗണ്ടിൽ നടക്കും …. സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലായി വ്യക്തിഗത, ഗ്രൂപ്പ് ഇനങ്ങളിൽ വൈവിധ്യമാർന്ന മത്സരങ്ങൾ നടക്കും … ചൈൽഡ് ട്രെയിനർ ഖദീജ മുക്കണ്ണി പരിപാടി ഉദ്ഘാടനം ചെയ്യും .. പരിപാടിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ബാലസംഘം കോ – ഓർഡനേറ്റർമാരായ ഹാദിയ എ ജെ, എം വി മുഹമ്മദ് എന്നിവർ അറിയിച്ചു…