വളപട്ടണം: വളപട്ടണത്ത് ട്രെയിന്‍ തട്ടിമരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. തളിപ്പറമ്പ് കൂവോട് സ്വദേശി
പരേതരായ തറമ്മല്‍ കണ്ണന്റെയും ചിയ്യയി കുട്ടിയുടെയും മകന്‍ തറമ്മല്‍ രാജീവനാണ്(47)മരിച്ചത്.
ഇന്ന് പുലര്‍ച്ചെ വളപട്ടണം റെയില്‍വെ പാലത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാജീവനെ കാണാതായിരുന്നു.
ഭാര്യ: നിഷ(പട്ടുവം).
മകള്‍: തന്മയ.
സഹോദരങ്ങള്‍; രോഹിണി(കാനൂല്‍), മോഹനന്‍, ചന്ദ്രന്‍, വിമല, ബാബു, പ്രകാശന്‍, രാജേഷ്.