കക്കാട്: നമ്പ്യാർ മൊട്ട, ചട്ട പാലത്തിന് സമീപം പി.എം.പി സ്റ്റോറിന്റെ വരാന്തയിൽ വെച്ച് ഇന്നലെ രാത്രി മർദ്ദനമേറ്റ് മരണപ്പെട്ട അജയകുമാറിന്റ മൃതദേഹം പോസ്റ്റ്മോർട്ടത്തിന്ന് ശേഷം വൻ ജനാവലിയോടു കൂടി നാല് മണിക്ക് പയ്യാമ്പലത്ത് സംസ്കരിച്ചു. ഇന്നലെ രാത്രി നിസാര സംഭവത്തെ തുടർന്ന് അയൽവാസികളായ അച്ഛന്റെയും മക്കളുടെയും മർദ്ദനത്തെ തുടർന്ന് അജയകുമാർ അവശനിലയിലാവുകയും ഉടൻ തന്നെ കണ്ണൂർ കൊയിലി ആശുപത്രിയിൽ എത്തിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. അവിവാഹിതരയായ മൂന്ന് സഹോദരിമാരോടൊപ്പം താമസിച്ചു വരുന്ന അജയകുമാറിന്റെ മരണം അക്ഷരാർത്ഥത്തിൽ പ്രദേശത്ത് നടുക്കം സൃഷ്ടിക്കുകയായിരിന്നു. അയൽവാസിയായ ദേവദാസ് ഓട്ടോറിക്ഷ കഴുകിയ വെള്ളം പ്രധാന റോഡിലേക്ക് ഒഴുക്കിയതിനെ ചോദ്യം ചെയ്തതിനാണ് ദേവദാസ്, മക്കളായ സൻജയ് ദാസ്, സൂര്യ ദാസ്, കേറ്ററിങ് ജോലി ചെയ്യുന്ന അതിഥി തൊഴിലാളി അസദുൽ ഇസ്ലാം എന്നിവർ ചേർന്ന് ഹെൽമെറ്റ്, കല്ല്, വടി, കസേര എന്നിവ ഉപയോഗിച്ച് ആക്രമിച്ചത്. സംഭവ സമയം അക്രമം തടയാൻ ശ്രമിച്ച പ്രവീൺ എന്ന യുവാവിന്നും പരിക്കേറ്റു. പ്രവീൺ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവം നടന്ന പ്രദേശത്ത് ഇന്നലെ രാത്രി മുതൽ പൊലീസ് കാവൽ ശക്തമാക്കിയിരുന്നു. പ്രതികളെ രാത്രി തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു.വൈകുന്നേരത്തോടെ 4 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.തുളിച്ചേരി നമ്പ്യാർ മെട്ടയിലെ ടി. ദേവദാസ്, സഞ്ജയ് ദാസ്, സൂര്യദാസ്, ആസാം സ്വദേശി അസദുൽ ഇസ്ലാം എന്നിവരെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയയ്തത് .സഞ്ജയ് ദാസും സൂര്യദാസും ദേവദാസിൻ്റെ മക്കളാണ്
അതേസമായം ഇന്ന് വൈകുന്നേരത്തോടെ പ്രതികളുടെ വീടിനു നേരെ കല്ലെറിയുകയും, ജനൽ ചില്ലകൾ, വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ, ഓട്ടോറിക്ഷ എന്നിവ ആക്രമിക്കുകയുണ്ടായി. സംഭവമറിഞ്ഞ് എസ്.പി സ്ഥലം സന്ദർശിച്ചു.
നമ്പ്യാർ മൊട്ടയിലെ അമ്പൻ കേളോത്തുംകണ്ടി ഹൗസിലെ പരേതരായ കുമാരൻ-രോഹിണി ദമ്പതികളുടെ മകനാണ് മരണപ്പെട്ട അജയകുമാർ. സഹോദരങ്ങൾ: രജനി, രാഗിണി, റോജ, സീന.