കാട്ടാമ്പള്ളി: കരാത്തെ ബുഡോക്കാൻ ഇൻ്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലാ കരാത്തെ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു. കാട്ടാമ്പള്ളി ഗവൺമെൻ് യു.പി സ്കൂളിൽ വെച്ചു നടന്ന മത്സരം കെ.വി സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 500-ൽ അധികം കരാത്തെ വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. ടൂർണമെൻ്റിൽ 240 പോയിന്റ് നേടി ഒക്കിനാവൻ കരാത്തെ ഇന്റർനാഷണൽ അക്കാദമി ഓവറോൾ ചാമ്പ്യന്മാരായി. 145 പോയിന്റ് നേടി കരാത്തെ ബുഡോക്കാൻ ഫൈറ്റേഴ്സ് അക്കാദമി രണ്ടാം സ്ഥാനം നേടി. വിജയികൾക്ക് ക്യോഷി പി അമീർ സർട്ടിഫിക്കറ്റും ട്രോഫികളും വിതരണം ചെയ്തു. ഷിഹാൻ റിൻഷി, റൻഷി പ്രജീഷ്, ഷിഹാൻ സക്കീർ, റൻഷി റമീസ്, സെൻസായ് സക്കീർ ഹുസൈൻ, ഷിഹാൻ ജബ്ബാർ, റൻഷി ഗണേഷ്, റൻഷി അൻഷിർ, സെൻസായ് ഇസ്മയിൽ, സെൻസായ് ജയപ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു. പ്രസ്തുത പരിപാടിയിൽ ബിജു ജോൺ സ്വാഗതവും, അനസ് മുഹമ്മദ് നന്ദിയും പറഞ്ഞു.