മയ്യിൽ: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ നടത്തിയ സ്മാർട്ട് സ്കോളർഷിപ്പ് പരീക്ഷയിലും, സമസ്ത പൊതു പരീക്ഷയിലും റാങ്ക് കരസ്ഥമാക്കിയ വിദ്യാർഥികളെ സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ മയ്യിൽ റെയ്ഞ്ച് കമ്മിറ്റി അനുമോദിച്ചു. റെയ്ഞ്ച് പ്രസിഡണ്ട് നസീർ സഅദിയുടെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച പരിപാടി എസ് എം എ കമ്പിൽ സോൺ സെക്രട്ടറി ശംസുദ്ദീൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇസ്മാഈൽ മാസ്റ്റർ കോളാരി അനുമോദന പ്രഭാഷണം നടത്തി. അബൂബക്കർ ഹിശാമി, റഫീഖ് സഅദി, അഹ്‌മദ് കുട്ടി സഅദി, സകരിയ അമാനി, ഉമർ സഖാഫി, ളാഹിർ അമാനി സംബന്ധിച്ചു.ഫയാസുൽ ഫർസൂഖ് അമാനി സ്വാഗതവും മുഹമ്മദ് സുഹൈൽ സഖാഫി നന്ദിയും പറഞ്ഞു.