നൂഞ്ഞേരി: കൊളച്ചേരി ഗ്രാമ പഞ്ചായത്ത് നൂഞ്ഞേരി വാർഡിൽ നിന്നും എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ, പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും “വിജയോത്സവം” സംഘടിപ്പിച്ചു. ഇന്നു രാവിലെ നൂഞ്ഞേരി ഹിറാ കോൺഫറൻസ് ഹാളിൽ വെച്ചു നടന്ന ചടങ്ങിന് വാർഡ് വികസനസമിതി കൺവീനർ ഹിളർ സി.എച്ച്
സ്വാഗതം പറഞ്ഞു. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ ശാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. പ്രസ്തുത പരിപാടിയിൽ പ്രമുഖ സാമൂഹിക-വിദ്യാഭ്യാസ പ്രവർത്തകനും സേവ് ചിൽഡ്രൻ ഇന്ത്യ പ്രോഗ്രാം ഓഫീസറുമായ മൻസൂർ അലി സംവദിച്ചു. ജന്മനാ സെറിബ്രൽ പാഴ്സി രോഗബാധിതനായ അദ്ദേഹം തന്റെ ദൃഢനിശ്ചയം കൊണ്ടും കഠിനോധ്വാനം കൊണ്ടും ജീവിതത്തിൽ ഉന്നതിയിലെത്തിയ അനുഭവം വിവരിച്ചപ്പോൾ അത് പങ്കെടുത്തവർക്ക് ഒരു വേറിട്ട അനുഭവമായി.
വാർഡ് മെമ്പർ
നാസിഫ പി.വി വിജയികൾക്കുള്ള ഉപഹാരം സമർപ്പിച്ചു. ഫവാസ് കെ നന്ദി പറഞ്ഞു.
മുഹമ്മദ് കുട്ടി ഹാജി, അബ്ദുറഹ്മാൻ.ടി.വി, അമീൻ, അബ്ദുള്ള എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.