കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകൻ ടി.ഒ മുരളീധരൻ മാസ്റ്റർക്കുള്ള യാത്രയയപ്പും വാർഷികാഘോഷവും നാളെ നടക്കും. ‘സമ്മർ ഫെസ്റ്റ് 2024’ എന്ന പേരിൽ രാവിലെ 9.30 മുതൽ ആരംഭിക്കുന്ന പരിപാടി നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ രമേശന്റെ അധ്യക്ഷതയിൽ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷകളിൽ എ പ്ലസ് നേടിയ വിദ്യാർഥികളെയും എൻ.എം.എം.എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർഥികളെയും അനുമോദിക്കും. ഇവർക്കായുള്ള ഉപഹാരവിതരണം ജില്ലാ പഞ്ചായത്ത് മെമ്പർ കെ താഹിറ നിർവ്വഹിക്കും. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും.