ചേലേരി ചന്ദ്രോത്ത് കണ്ടി മടപ്പുര സാന്ദീപനി ധർമ്മ വിദ്യാലയത്തിൽ പഠന ക്ലാസ്സ് നടത്തി

kpaonlinenews

ചേലേരി : ചന്ദ്രോത്ത് കണ്ടി മടപ്പുര സാന്ദീപനി ധർമ്മ വിദ്യാലയത്തിൽ പഠന ക്ലാസ്സ് നടത്തി. ഇന്ന് രാവിലെ 7.30 ന് നടന്ന ധർമ്മ പഠന ക്ലാസിൽ, ശ്രീമതി ബി.കെ.ജ്യോതി (ബ്രഹ്മകുമാരിസ് ) ആദ്ധ്യാത്മികതയും ആരോഗ്യവും എന്ന വിഷയത്തിൽ ക്ലാസ് നടത്തി.ചടങ്ങിൽ ചെയർമാൻ ശ്രീ പി.കെ.കുട്ടികൃഷ്ണൻ സ്വാഗതവും, ശ്രീ രത്നസുധാകരൻ നന്ദിയും പറഞ്ഞു.ശ്രീമതി സരള.പി.നിർമ്മല. എൻ.കെ എന്നിവർ പ്രാർത്ഥന ആലപിച്ചു.ശ്രീമതി ബീനചേലേരി ക്ലാസ് അവലോകനം ചെയ്ത് സംസാരിച്ചു.കുമാരി ഹൃദ്യാരഞ്ചിത്ത് ശാന്തിമന്ത്രം ചൊല്ലി.ചടങ്ങിൽ കൊട്ടിയൂർ ഇളനീർ സംഘങ്ങളിലെ കാരണവരായ ശ്രീ വിജയൻ കാരണവരെ ആദരിക്കുകയും, സമ്മാനങ്ങൾ നൽകുകയും ചെയ്തു. ശ്രീമതി പി.സി.ശ്രീജ ഗുരുദക്ഷിണയും നൽകി. ക്ലാസിൽ ശ്രീ പി.വേണുഗോപാൽ അമ്മയുടെ സ്മരണാർത്ഥം പ്രഭാത ഭക്ഷണം മഹാദാനമായി നൽകുകയും ചെയ്തു.

Share This Article
error: Content is protected !!