കാറിൽ മറ്റൊരു കാറിടിച്ച് ഒരു കുടുംബത്തിലെ 4 പേർക്ക് പരിക്ക്.

kpaonlinenews

കണ്ണൂർ : തളിപ്പറമ്പിൽ കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച കാറിൽ മറ്റൊരു കാറിടിച്ച് ഒരു കുടുംബത്തിലെ 4 പേർക്ക് പരുക്ക്. തളിപ്പറമ്പ് തൃച്ചംബരം ശാസ്താ നഗറിലാണ് അപകടം നടന്നത്. തൃക്കരിപ്പൂർ ചക്രപാണി ക്ഷേത്രത്തിന് സമീപത്ത് നിന്നും കൊട്ടിയൂരിലേക്ക് തീർത്ഥാടനത്തിനായി പുറപ്പെട്ട കുടുംബം സഞ്ചരിച്ച കാറാണ് ശനിയാഴ്ച്ച അപകടത്തിൽപ്പെട്ടത്. തൃച്ചംബരം കിഴക്ക് ശാസ്താനഗർ ബസ് ഷെൽട്ടറിന് സമീപം എത്തിയപ്പോൾ എതിരെ തെറ്റായ ദിശയിൽ വേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. കണ്ണൂർ എയർപോർട്ടിൽ നിന്നും കാസർകോട്ടേക്ക് പോകുന്ന കാറായിരുന്നു ഇടിച്ചത്. പരുക്കേറ്റവരെ ആദ്യം തളിപ്പറമ്പ് ലൂർദ് ആശുപത്രിയിലും പിന്നീട് കണ്ണൂർ മിംസ് ആശുപത്രിയിലേക്കും മാറ്റി.

Share This Article
error: Content is protected !!