ധര്‍മ്മടം: വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന മൂന്നുപേര്‍ പിടിയിൽ.
തഞ്ചാവൂര്‍ ഗാന്ധിനഗര്‍ കോളനിയിലെ സെംഗിപ്പെട്ടിയില്‍ മുത്തു(32), തഞ്ചാവൂര്‍ വള്ളൂര്‍ പെരിയ നഗറിലെ ആര്‍. വിജയന്‍ (35) എന്നിവരാണ് അറസ്റ്റിലായത്.
ധര്‍മ്മടം പാലയാട് ചിറക്കുനി മാണിയത്ത് സ്‌കൂളിന് സമീപത്തെ റിട്ട.ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ പി.കെ.സതീശന്റെ വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസിലാണ് ഇവര്‍ പോലീസ് പിടിയിലായത്.
മോഷണത്തിന്റെസൂത്രധാരനായ വടക്കര സ്വദേശി എന്‍ കെ.മണിയെ തലശ്ശേരി എഎസ്പിയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് പിടികൂടിയപ്പോഴാണ് കൂട്ടുപ്രതികളെ പിടികൂടാനായത്.
ഇക്കഴിഞ്ഞ 16 നായിരുന്നു റിട്ട. എച്ച്.ഐ. പി.കെ.സതീശന്റെ വീട് കുത്തി തുറന്ന് 5 പവന്‍ സ്വര്‍ണവും അയ്യായിരം രൂപയും കവര്‍ന്നത്.
പാലയാട് മൃഗാശുപത്രിക്കടുത്ത തച്ചന വയല്‍ പറമ്പിലെ ഷാജിയുടെ ഇരുചക്ര വാഹനവും ഇവര്‍ മോഷ്ടിച്ചിരുന്നു
ബൈക്ക് പിന്നീട് തലശേരി എരഞ്ഞോളി കണ്ടിക്കല്‍ ബൈപാസിനടുത്ത് ഉപേക്ഷിച്ച നിലയില്‍ പോലീസ് കണ്ടെത്തിയിരുന്നു.
.