പുറത്തിൽ: ചരിത്രപ്രസിദ്ധമായ പുറത്തിൽ മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന അബ്ദുൽ ഖാദർ സാനി (റ) 462 മത് ആണ്ട് നേർച്ച ഇന്നലെ വെള്ളിയാഴ്ച ജുമാ നിസ്കാരനാന്തരം
സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂർ അഹമ്മദ് മുസ്ല്യാർ ഖത്തം ദു: ആക്ക് നേതൃത്വം നൽകി ആരംഭം കുറിച്ചു.
ഇന്ന് രാവിലെ 8 മണി മുതൽ
പള്ളി മഖാം പരിസരത്ത് വെച്ച് അന്നദാനം നടക്കും
രാവിലെ 11 മണിക്ക് പള്ളിയിൽ വെച്ച് മൗലിദ് പാരയണവും. പ്രാർത്ഥനയും ഉണ്ടായിരിക്കും
വൈകുന്നേരത്തോടെ സമാപിക്കും