ആശ്രയ പദ്ധതി ധനസഹായ വിതരണവും വ്യാപാരി യോഗവും

kpaonlinenews

കണ്ണാടിപ്പറമ്പ് : കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണാടിപ്പറമ്പ് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആശ്രയ പദ്ധതി മരണാനന്തര ധനസഹായ വിതരണവും വ്യാപാരി യോഗവും നടത്തി. അലോക്കൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ
KVVES കണ്ണാടിപ്പറമ്പ് യൂണിറ്റ് KVVES കണ്ണാടിപ്പറമ്പ് യൂണിറ്റ് കെ രാജൻ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് സി കുഞ്ഞഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി
സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി യോഗം ഉദ്ഘാടനവും ധനസഹായ വിതരണവും നടത്തി.
ജില്ലാ ജനറൽ സെക്രട്ടറി ബാഷിത് മുഖ്യ പ്രഭാഷണം നടത്തി.
കെ ഗോപിനാഥ് (പ്രസിഡന്റ് KVVES പുതിയതെരു മേഖല ),
ജാഫർ സാദിഖ് ( ജനറൽ സെക്രട്ടറി KVVES പുതിയതെരു മേഖല) സംസാരിച്ചു. എം ടി മുഹമ്മദ് ( ട്രഷറർ kvves കണ്ണാടിപ്പറമ്പ് യൂണിറ്റ് ) നന്ദി പറഞ്ഞു.

കണ്ണാടിപ്പറമ്പ് യൂണിറ്റിൽ ആശ്രയ പദ്ധതിയിൽ അംഗമായിരിക്കെ മരണമടഞ്ഞ അംഗത്തിന്റെ കുടുംബത്തിനുള്ള 10 ലക്ഷം രൂപയുടെ മരണാനന്തര ധന സഹായ വിതരണവും , ടി നസറുദ്ധീന്റെ ഓർമ്മക്കായി ഏർപ്പെടുത്തിയ ചികിത്സാ സഹായവും യോഗത്തിൽ വെച്ച് 10 പേർക്ക് വിതരണം ചെയ്തു. യോഗത്തിൽ പങ്കെടുത്ത എല്ലാവരെയും ഉൾപ്പെടുത്തി നറുക്കെടുപ്പും നടത്തി.

പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

പ്രസിഡണ്ട് : c കുഞ്ഞഹമ്മദ് ഹാജി
ജനറൽ സെക്രട്ടറി:
കെ രാജൻ
ട്രഷർ :
സാജിദ് കെ പി
വൈസ് പ്രസിഡന്റ്:
എം സുധാകരൻ
എം ടി മുഹമ്മദ് കുഞ്ഞി
സെക്രട്ടറി:
മുനീർ.പി
പി. വി.അബ്ദുൽസലാം

Share This Article
error: Content is protected !!