മയ്യിൽ: പറമ്പിൻ്റെ ചുറ്റുമതിൽ തകർത്തത് ചോദ്യം ചെയ്ത ഉടമയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു.മലപ്പട്ടം ഭഗത് സിംഗ് വായനശാലക്ക് സമീപം താമസിക്കുന്ന കെ പി മോഹനൻ്റെ പരാതിയിലാണ് പയ്യേരി വയലിലെ ഹരിദാസൻ, വിപിൻദാസ് എന്നിവർക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തത്.ചുറ്റുമതിൽ പൊളിക്കുന്നത് തടയാൻ ശ്രമിച്ച പരാതിക്കാരനെ അശ്ലീല ഭാഷയിൽ ചീത്ത വിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.20,000 രൂപയുടെ നാശനഷ്ടം വരുത്തുകയും ചെയ്തുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു.