മയ്യില്‍: വേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി പ്രഥമാധ്യാപകര്‍ ജലപരിശോധന തുടങ്ങി. തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ 63 വിദ്യാലയങ്ങളിലെ കിണര്‍ ജലത്തിന്റെ സാംപിളുകളാണ് കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിലെത്തിച്ച് പരിശോധന നടത്തുന്നത്. പി.എച്., നിറം, കോളിഫോം സാന്നിധ്യം, മറ്റ് മൂലകങ്ങളുടെ സാന്നിധ്യം തുടങ്ങിയ 12 വിഭാഗത്തിലായാമ് പരിശോധന നടത്തുക. പ്രഥമാധ്യാപക ഫോറം കണ്‍വീനര്‍ പി.പി. സുരേഷ്ബാബു, ഭാരവാഹികളായ സി. വിനോദ്എം.വി. രാജീവന്‍ തുടങ്ങിയവരാണ്് നേതൃത്വം നല്‍കുന്നത്.