റോഡിലേക്ക് കൂറ്റന്‍ മതില്‍  ഇടിഞ്ഞു വീണു തടസ്സം

kpaonlinenews



മയ്യില്‍: കനത്ത മഴയില്‍ വീടിന്‍രെ ചുറ്റു മതില്‍ റോഡിലേക്ക് ഇടിഞ്ഞു വീണു.  തായംപൊയില്‍- തട്ടാന്‍ താഴെ റോഡിലെ പി.വി. രവിയുടെ ചെങ്കല്ലുപയോഗിച്ച്  നിര്‍മിച്ച വീട്ടു മതിലാണ് റോഡിലേക്ക് ഇടിഞ്ഞു വീണത്.   കാല്‍നടപോലും ദുഷ്‌കരമായ നിലയിലാണുള്ളത്.  അഞ്ച് മീറ്റര്‍ ഉയരത്തിലുള്ള മതിലാണിത്.  ഇനിയും  മണ്ണും ചെളിയും റോഡിലേക്ക് പതിക്കാനിടയുള്ളതിനാല്‍  നാട്ടുകാര്‍ പഞ്ചായത്തില്‍ പരാതി നല്‍കി.

Share This Article
error: Content is protected !!