മയ്യില്‍: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ ഇ.കെ. ഗോപികയെ കണ്ട് അനുമോദിക്കാന്‍ എം.വി. ഗോവിന്ദന്‍ എം.എല്‍.എ.യെത്തി. മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാണ് ഹയര്‍ സെക്കന്‍ഡറി സയന്‍സ് വിഭാഗത്തില്‍ 1200 മാര്‍ക്ക് നേടി ഗോപിക വിജയം നേടിയത്. പൊയ്യൂരിലെ വീട്ടിലെത്തിയാണ് പുരസാകംര കൈമാറിയത്. സി.പി.എം. മയ്യില്‍ ഏറിയ സെക്രട്ടറി എം.വി. അനില്‍കുമാര്‍, പഞ്ചായത്തംഗം പി. പ്രീത എന്നിവരും ഉണ്ടായിരുന്നു.