കണ്ണൂരില്‍ മുഴപ്പിലങ്ങാടും പയ്യന്നൂരും വൈകീട്ടെടെ രണ്ട് വീടുകള്‍ മഴയില്‍ തകര്‍ന്നുവീണു. ഇതില്‍ ഒരു വീട്ടില്‍ അപകടം സംഭവിക്കുന്ന സമയത്ത് മുറിയില്‍ ഉറങ്ങുകയായിരുന്ന അഞ്ച് വയസുകാരി രക്ഷപ്പെട്ടത് അത്ഭുതമാണ്. വീടിന്‍റെ മേല്‍ക്കൂര മുഴുവനായി തകര്‍ന്നുവീണിട്ടുണ്ട്. എങ്കിലും കുഞ്ഞ് ഭാഗ്യവശാല്‍ രക്ഷപ്പെടുകയായിരുന്നു. മുഴപ്പിലങ്ങാട് ബീച്ച് റോഡിൽ ഖാദറിന്‍റെ വീട്ടിലാണ് ഈ അപകടം സംഭവിച്ചത്.
പയ്യന്നൂർ കേളോത്ത് താമസിക്കുന്ന കണ്ണോത്ത് ഉണ്ണിയുടെ ഓട് പാകിയ വീട് പൂർണ്ണമായും തകർന്നു.
ഉണ്ണിയുടെ ഭാര്യയും രണ്ട് മക്കളും സഹോദരനുമടങ്ങുന്ന കുടുംബമാണ് വീട്ടിൽ താമസിച്ചിരുന്നത്. അപകട സമയത്ത് പുറത്തേ വരാന്തയിൽ നിന്നും എല്ലാവരും ഭക്ഷണം കഴിക്കുകയായിരുന്നു.
ആളപയമൊന്നുമില്ലാതെ രക്ഷപ്പെടുകയായിരുന്നു.
നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ടി.വിശ്വനാഥൻ, ടി.പി. സെമീറ, കൗൺസിലർ ഹസീന കാട്ടൂർ, നഗരസഭ ഓവർസിയർ കെ.എം.പ്രജീഷ്ബാബു, വില്ലേജ് ഓഫീസർ എം. പ്രദീപൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
അതേസമയം മയ്യില്‍ വള്ളിയോട്ടെ പഴയ വില്ലേജ് ഓഫീസിനു സമീപത്തെ കെ.എസ്.ഇ.ബി. ജീവനക്കാരന്‍ എം.വി. ബിജുവിന്റെ നിര്‍മാണത്തിലുള്ള വീടിന്റെ മതില്‍ തകര്‍ന്നു വീണ് വീടിന് കേട്പാട് ഉണ്ടായി. പുതുതായി ചെങ്കല്ലില്‍ രണ്ട് മീറ്റര്‍ ഉയരത്തില്‍ നിര്‍മിച്ച മതിലാണ് തകര്‍ന്നത്. പള്ളിപ്പറമ്പിലും വീടിന്റെ മതില്‍ തകര്‍ന്നു
പള്ളിപറമ്പ് പുഞ്ചിരി റോഡിൽ ഖാദറിന്റെ വീട്ടുമുതിലാണ് ശക്തമായ കാറ്റും മഴയിലും ഇടിഞ്ഞുവീണ് നാശനഷ്ടം ഉണ്ടായത്.