വളപട്ടണം: വയോധികയെ മർദ്ദിച്ചതിന് പരാതിയിൽ . അയൽവാസികളായ മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു. അഴീക്കോട് കാപ്പുങ്കരയിലെ അമ്മിണി നിലയത്തിൽ കൊച്ചമ്മിണി (64) യുടെ പരാതിയിലാണ് അയൽവാസികളായ ദീപിക, വൈഷ്ണവി, സുമേഷ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്കാണ് സംഭവം. അശ്ലീല ഭാഷയിൽ ചീത്ത വിളിക്കുകയും മർദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.