കണ്ണൂർ: മാരക ലഹരിമരുന്നായ എംഡി എം എ യുമായി യുവാക്കളെ പോലീസ് പിടികൂടി മുഖ്യ പ്രതി രക്ഷപ്പെട്ടു.. ഷിറിബാഗിലു പള്ളത്തെ പി.ഐ.ഹബീബ് (30), മുട്ടത്തോടി എരുതംകടവിലെ ഫായിസ് മൻസിലിൽ മുഹമ്മദ് ഫായിസ് (23) എന്നിവരെയാണ് എസ്.ഐ. ടി കെ.ഉമ്മറും സംഘവും അറസ്റ്റു ചെയ്തത്.കൂട്ടുപ്രതിയായ ഓട്ടോ ഡ്രൈവർ കല്ലക്കട്ടയിലെ മുഹമ്മദ് റാഫി ഓടി രക്ഷപ്പെട്ടു. കല്ലക്കട്ടയിൽ വെച്ചാണ് 0.90 ഗ്രാം എംഡി എം എ യുമായി പ്രതികൾ പോലീസ് പിടിയിലായത് ലഹരി വിൽപനക്ക് ഉപയോഗിച്ച കെ എൽ 60.ജി.4033 നമ്പർ ഓട്ടോ പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറു ചെയ്തു.