കണ്ണൂർ : കാലവർഷം ആരംഭിക്കുന്നതിന്റെ മുന്നോടിയായി പ്രകൃതിക്ഷോഭം നേരിടാനായി കണ്ണൂർ റൂറൽ പോലീസ് സജ്ജമായി. ജില്ലയിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലേക്കുമുള്ള ദുരന്തനിവാരണ ഉപകരണങ്ങൾ വിതരണം ചെയ്തു.
ജില്ലാതല പരിശോധന പോലീസ് മേധാവി എം.ഹേമലത റൂറൽ ജില്ലാ ആസ്ഥാനത്ത് നിർവഹിച്ചു. സ്പെഷ്യൽ ബ്രാ ഞ്ച് ഡിവൈ.എസ്.പി. എൻ.ഒ .സിബി, നാർകോട്ടിക് സെൽ ഡിവൈ.എസ്.പി. പ്രേംജിത്ത്, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ. എസ്.പി. സജീവ്കുമാർ എന്നിവരും പങ്കെടുത്തു.
ദുരന്തങ്ങളുണ്ടാകുമ്പോൾ അഗ്നിരക്ഷാസേനയെയോ ദുരന്തനിവാരണ സേനകളെയോ കാത്തുനിൽക്കാതെ പൊതുജനങ്ങളുമായി സഹകരിച്ച് പോലീസ് തന്നെ രംഗത്തിറങ്ങണമെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.