കാഞ്ഞങ്ങാട്:
വീട്ടിൽ ഉറങ്ങികിടക്കുകയായിരുന്ന 10 വയസുകാരിയെ
തട്ടി കൊണ്ടുപോയി 250 മീറ്റർ അകലെയുള്ള വയലിൽ
പീഡിപ്പിച്ച ശേഷം ആഭരണങ്ങളുമായി കടന്നുകളഞ്ഞ ക്രിമിനൽ ആന്ധ്രപ്രദേശിൽ ഐ ജി യുടെ നേതൃത്വത്തിലുള്ള സ്ക്വാഡംഗങ്ങൾ പിടികൂടി.
ദക്ഷിണ കർണ്ണാടക കുടക് സ്വദേശി പി.എ. സലീമിനെ(35)യാണ് പിടികൂടിയത്.വിവിധ സംസ്ഥാനങ്ങളിൽ
പ്രത്യേക അന്വേഷണ സംഘം നടത്തിയ തിരച്ചലിലാണ് ഇന്ന് പുലർച്ചെ പ്രതിയെ പിടികൂടിയത്. സംഭവത്തിന് ശേഷം സ്വന്തമായി ഫോൺ ഉപയോഗിക്കാത്ത ഇയാൾ മറ്റൊരാളുടെ ഫോണിൽ നിന്ന് ഭാര്യ വീട്ടിലേക്ക് ബന്ധപ്പെട്ടപ്പോഴാണ് അന്വേഷണത്തിൽ വഴിതിരിവായത്.ഇക്കഴിഞ്ഞ 15നു പുലർച്ചെയാണ് വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പ്രതി പീഡിപ്പിച്ചത്. ലൈംഗീകാതിക്രമത്തിനു ശേഷം ആഭരണങ്ങൾ ഊരിയെടുത്തു വയലിലെ പുല്ലിൽ ഉപേക്ഷിക്കുകയായിരുന്നു. അക്രമി സ്ഥലംവിട്ട ശേഷം രാവിലെ കുട്ടി സമീപത്തെ വീട്ടിലെ സ്ത്രീയോട് സംഭവം പറഞ്ഞത്.
തുടർന്ന് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. മുത്തച്ഛൻ പുലർച്ചെ പശുവിനെ കറക്കാൻ തൊഴുത്തിൽ പോയ
പോയതായിരുന്നു സംഭവം. മുറിയിൽ കുട്ടി ഉറങ്ങുന്നുണ്ടായിരുന്നു
വീടിന്റെ വാതിൽ ചാരിയാണ് പോയത്. ഈ സമയം വാതിൽ തുറന്ന് അകത്തു കടന്നാണ് അക്രമി ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ എടുത്തു കൊണ്ടുപോയത്. പ്രതി
കുടകിൽ എത്തുമ്പോൾ മാതാവിന്റേയും കാഞ്ഞങ്ങാട്ട് ഭാര്യയുടെയും ഫോണുകളാണ് ഉപയോഗിച്ചിരുന്നത്. ഇക്കാരണത്താൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം സാധ്യമായിരുന്നില്ല. നേരത്തെ സമാനമായ കേസിൽ പ്രതിയായ ഇയാൾക്കൊപ്പം ജയിലിൽ കഴിഞ്ഞവരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ബംഗ്ലൂരിലും ഗോവയിലും ഹോട്ടൽ ജോലി ചെയ്തിരുന്ന യുവാവ് അവിടേക്ക് പോകാനുള്ള സാധ്യത കണക്കിലെടുത്ത് പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് ഇയാൾ ഫോണിൽ വിളിച്ചത്.പ്രതിയെ ഇന്ന് രാത്രിയോടെ കാഞ്ഞങ്ങാട് എത്തിക്കും