വളപട്ടണം: നിത്യേന ഗതാഗതക്കുരുക്ക് അനുഭവപ്പെട്ട് കൊണ്ടിരുന്ന വളപട്ടണം-മന്ന-കളരിവാതുക്കല്‍ റോഡ് നവീകരണവും വികസനവും യാഥാര്‍ഥ്യത്തിലേക്ക്. അഴീക്കോട് എംഎല്‍എ കെ.വി. സുമേഷിന്റെ പരിശ്രമഫലമായി പരിസരവാസികളും ക്ഷേത്രകമ്മിറ്റിയും സൗജന്യമായി ഭൂമി വിട്ട് നല്‍കിയതിനെ തുടര്‍ന്ന് മതിലുകള്‍ പൊളിച്ച് മാറ്റി വീതികൂട്ടിയ റോഡിന്റെ മെക്കാഡം ടാറിംഗും ഇരു ഭാഗങ്ങളിലും പുതിയ ചുറ്റു മതിലും കോണ്‍ക്രീറ്റ് ഭിത്തികളും സ്ഥാപിക്കുന്ന ജോലിയും പൂര്‍ത്തിയായി. സമയബന്ധിതമായി കെഎസ്ഇബി അധികൃതര്‍ വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കുകയും ടാറിങ്ങിന് മുമ്പ് വാട്ടര്‍ അതോറിറ്റി ആവശ്യമുള്ള പൈപ്പ് സ്ഥാപിച്ച് പിഡബ്ല്യുഡിയും കൈകോര്‍ത്തു. എംഎല്‍എ ഫണ്ടില്‍ നിന്ന് 80 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് വികസനം സാധ്യമാക്കുന്നത്.