തളിപ്പറമ്പ്: മാരക ലഹരിമരുന്നായ എംഡി എം എ യുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. പാപ്പിനിശേരിമാങ്കടവ് ചാലിൽ കെ.കെ.മുഹമ്മദ് ആസിഫിനെ (26)യാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.സുരേഷും സംഘവും അറസ്റ്റു ചെയ്തത്.
ലോകസഭ തെരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ധർമ്മശാല
കോൾമൊട്ട ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് ധർമ്മശാല എഞ്ചിനിയറിങ്ങ് കോളേജ്, നിഫ്റ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി പിടിയിലായത്.പ്രതിയിൽ നിന്നും
5.096 ഗ്രാം എംഡി എം എ കണ്ടെടുത്തു.റെയ്ഡിൽ
ഗ്രേഡ്അസി: എക്സൈസ് ഇൻസ്പെക്ടർമാരായ രാജീവൻ പച്ചക്കൂട്ടത്തിൽ, രാജേഷ്.കെ, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ ഉല്ലാസ് ജോസ്, സിവിൽ എക്സൈസ് ഓഫീസർ റെനിൽ കൃഷ്ണൻ.പി.പി ഡ്രൈവർ അനിൽ കുമാർ.സി.വി എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.