ഇ വി എം വോട്ടെടുപ്പിന്റെ കാര്യത്തില്‍ ചട്ടം 49 N പ്രകാരമാണ് സഹായി വോട്ടര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കുക.

kpaonlinenews

വോട്ടിംഗിന്റെ രഹസ്യ സ്വഭാവം പരിപാലിക്കുന്നതുമായി ബന്ധപ്പെട്ട 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 128 പ്രകാരം ഒരു തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനോ എണ്ണുന്നതിനോ ബന്ധപ്പെട്ട ഏതെങ്കിലും ചുമതല നിര്‍വഹിക്കുന്ന ഓരോ ഉദ്യോഗസ്ഥനും ഏജന്റും അല്ലെങ്കില്‍ മറ്റ് വ്യക്തികളും വോട്ടിംഗിന്റെ രഹസ്യം പരിപാലിക്കുകയും പരിപാലിക്കാന്‍ സഹായിക്കുകയും ചെയ്യണം. അത്തരം രഹസ്യസ്വഭാവം ലംഘിക്കുന്നതായ സാഹചര്യത്തില്‍ ആ വ്യക്തിക്ക് മൂന്ന് മാസം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുന്നതാണ്.

എ എസ് ഡി വോട്ടര്‍:

അന്തിമ വോട്ടര്‍ പട്ടിക പ്രകാരം ബി എല്‍ ഒ മുഖേന വോട്ടര്‍മാര്‍ക്ക് വോട്ടര്‍ ഇന്‍ഫര്‍മേഷന്‍ സ്ലിപ്പുകള്‍ വിതരണം ചെയ്യുകയും സ്ലിപ്പുകള്‍ കൈപ്പറ്റാന്‍ സാധിക്കാത്തവരെ ഉള്‍പ്പെടുത്തി എ എസ് ഡി ലിസ്റ്റ് (സ്ഥലത്തില്ലാത്തവര്‍, സ്ഥലം മാറിയവര്‍, മരിച്ചവര്‍) ലിസ്റ്റ് ബിഎല്‍ഒമാര്‍ തയ്യാറാക്കുകയും ചെയ്യും. ഈ പട്ടിക പ്രിസൈഡിംഗ് ഓഫീസര്‍ക്ക് നല്‍കുന്നതാണ്.

വോട്ടെടുപ്പ് സമയത്ത് ആള്‍മാറാട്ടം തടയുന്നതിന്, എ എസ് ഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട വോട്ടര്‍മാരുടെ കാര്യത്തില്‍ താഴെപ്പറയുന്ന പ്രത്യേക നടപടികള്‍ പാലിക്കേണ്ടതാണ്:
-വോട്ടെടുപ്പ് ദിവസം, അത്തരം ഒരു ലിസ്റ്റില്‍ പേര് വരുന്ന ഓരോ ഇലക്ടറും അവരുടെ തിരിച്ചറിയലിനായി എപിക് അല്ലെങ്കില്‍ കമ്മീഷന്‍ അനുവദിക്കുന്ന ഏതെങ്കിലും ഇതര ഫോട്ടോ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കണം.

-പ്രിസൈഡിംഗ് ഓഫീസര്‍ തിരിച്ചറിയല്‍ രേഖ വ്യക്തിപരമായി പരിശോധിക്കേണ്ടതാണ്,

-കൂടാതെ ഫോറം 17 എ യിലെ വോട്ടര്‍മാരുടെ രജിസ്റ്ററില്‍ ബന്ധപ്പെട്ട പോളിംഗ് ഓഫീസര്‍ എഎസ് ഡി എന്ന് രേഖപ്പെടുത്തും.
-വോട്ടര്‍മാരുടെ രജിസ്റ്ററില്‍ (ഫോം 17 എ) ഒപ്പിന് പുറമെ അത്തരം ഇലക്ടര്‍മാരുടെ ചുണ്ടൊപ്പും വാങ്ങും.
-ASD ഇലക്ടര്‍മാരില്‍ നിന്നും നിശ്ചിത ഫോറത്തില്‍ ഡിക്ലറേഷന്‍ വാങ്ങും.

-ASD മോണിറ്റര്‍ മൊബൈല്‍ ആപ്പില്‍ പ്രിസൈഡിംഗ് ഓഫീസര്‍ ടിയാളുടെ ഫോട്ടോ എടുക്കുകയും പാര്‍ട്ട് നമ്പര്‍ സീരിയല്‍ നമ്പര്‍ രേഖപ്പെടുത്തുകയും ചെയ്യും.

Share This Article
error: Content is protected !!