ബിജെപിയില്‍ പോയയാള്‍ പിഎ അല്ല; കെ സുധാകരന്‍ പോലിസില്‍ പരാതി നല്‍കി

kpaonlinenews

കണ്ണൂര്‍: തന്റെ പിഎ ബിജെപിയില്‍ ചേര്‍ന്നെന്ന പ്രചാരണത്തില്‍ പോലിസില്‍ പരാതി നല്‍കി കെ സുധാകരന്‍. മനോജ് എന്നയാള്‍ ഒരു കാലത്തും തന്റെ പി എ ആയി ജോലി ചെയ്തിരുന്നില്ലെന്നും തിരഞ്ഞെടുപ്പ് സമയത്ത് വ്യക്തിഹത്യ നടത്തുക എന്ന ഉദ്ദേശത്തോടെ വസ്തുതാവിരുദ്ധമായ വാര്‍ത്ത സംപ്രേക്ഷണം ചെയ്തവര്‍ക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് കെ സുധാകരന്‍ കണ്ണൂര്‍ ടൗണ്‍ എസ്.എച്ച്.ഒക്ക് പരാതി നല്‍കിയത്. തന്റെ ഓഫിസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവന്ന നിരവധിപേരില്‍ കുറച്ചുകാലം മാത്രം പ്രവര്‍ത്തിച്ചുവന്ന ഒരു ജീവനക്കാരന്‍ മാത്രമായ മനോജ് എന്നയാള്‍ 2014 ശേഷം താനുമായോ തന്റെ ഓഫീസുമായോ യാതൊരു ബന്ധവുമില്ലാത്തയാളാണ്. ഇക്കാര്യങ്ങള്‍ ബോധ്യമുള്ളവര്‍ സത്യവിരുദ്ധമായ കാര്യം കളവാണെന്ന് അറിഞ്ഞുകൊണ്ട് എന്നെ വ്യക്തിഹത്യ നടത്തണമെന്നുള്ള ദുരുദ്ദേശത്തോടെയാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്നത്. ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും ആയതിനാല്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നുമാണ് കെ സുധാകരന്‍ പരാതിയില്‍ പറയുന്നത്.

Share This Article
error: Content is protected !!