അദ്ധ്യാപികയും, അവതാരികയുമായ ബിന്ദു സജിത്ത് നിര്യാതയായി

kpaonlinenews

കണ്ണൂർ : ചിറക്കൽ സ്വദേശിനിയായ ബിന്ദു സജിത്ത് കുമാർ (52) നിര്യാതയായി. സംസ്ക്കാരം നാളെ കാലത്ത് 10.30 ന്ന് പയ്യാമ്പലത്ത് . സാമൂഹ്യ സാംസ്ക്കാരീക രംഗങ്ങളിൽ നിറ സാന്നിധ്യവും, എ.സി.വി, ന്യൂസ് റീഡറും , കണ്ണൂർ കോളേജ് ഓഫ് കോമേഴ്സ് അധ്യാപികയുമാണ്. മധുരമായ സംസാര രീതിയിൽ സ്റ്റേജ് ആങ്കറായും, ഗായികയായും ജനമനസ്സുകളിൽ ഇടം നേടിയ നല്ല ഒരു കലാകാരിയായിരുന്നു ബിന്ദു. പാരലൽ കോളേജ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ജില്ലാ പ്രസിഡന്റ് കെ.എൻ രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ , സി അനിൽ കുമാർ , കെ.പി , ജയ പാലൻ, രാജേഷ് പാലങ്ങാട്ട്, ടി കെ രാജീവൻ ,കെ പ്രകാശൻ ,പി ലക്ഷ്മണൻ , യു നാരായണൻ ,പി പ്രസാദ് എന്നിവർ സംസാരിച്ചു.

Share This Article
error: Content is protected !!