പഴയങ്ങാടി: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പോക്സോ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി പിടിയിൽ.
ചെങ്ങല്‍ കൊവ്വപ്പുറം സ്വദേശി കെ.പി. രാജനെ (65)യാണ്പോക്‌സോ നിയമപ്രകാരം ഇൻസ്പെക്ടർ എ.ആനന്ദകൃഷ്ണൻ അറസ്റ്റുചെയ്തത്.
ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വയലിൽ പണിയെടുക്കുന്നതിനിടെ ചായ കുടിക്കാനുള്ള തിടുക്കത്തിൽ കയറിയ പ്രതി സമീപത്തെ വീട്ടിലെത്തി തനിച്ച് മുറിയിലിരിക്കുകയായിരുന്ന 15 കാരിയെ വീട്ടിൽ മറ്റാരുമില്ലെന്ന് കരുതി അകത്ത് കയറി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് മാതാവും പരിസരവാസികളും ഓടിയെത്തുമ്പോഴെക്കും പ്രതി ഓടി രക്ഷപ്പെട്ടിരുന്നു. തുടർന്ന് പഴയങ്ങാടി പോലീസിൽ പരാതി നൽകി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് കഴിഞ്ഞ ദിവസം പിടികൂടുകയായിരുന്നു. അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.