കണ്ണൂര്‍: ഗ്രാമ നഗര മേഖലകളെ ആവേശത്തിലാക്കി കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. രഘുനാഥിന്റ റോഡ് ഷോ. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ നടത്തിയ റോഡ് ഷോയ്ക്ക് ഓരോപ്രദേശങ്ങളിലും നൂറുകണക്കിനാളുകള്‍ സ്വീകരണം നല്‍കി.
മയ്യില്‍ മണ്ഡലത്തിലെ കണ്ടക്കൈ മുക്കില്‍ നിന്നാരംഭിച്ച റോഡ് ഷോ പറശ്ശിനിക്കടവ്, തളിപ്പറമ്പ്, മന്ന, ഒടുവള്ളി, മീന്‍പറ്റി, കരുവന്‍ചാല്‍, ആലക്കോട്, നടുവില്‍, പുറഞ്ഞാല്‍, ചെമ്പേരി, പയ്യാവൂര്‍, ഉളിക്കല്‍, ഇരിട്ടി, കാക്കയങ്ങാട്, പേരാവൂര്‍, നെടുംപൊയില്‍, കോളയാട്, കണ്ണവം, ചിറ്റാരിപ്പറമ്പ്, ഉരുവച്ചാല്‍, മട്ടന്നൂര്‍, ചാവശ്ശേരി എന്നീ പ്രദേശങ്ങളില്‍ പര്യടത്തിന് ശേഷം പുന്നാട് സമാപിച്ചു.
ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എം ആർ സുരേഷ് വൈസ് പ്രസിഡണ്ട് അജികുമാർ കരിയിൽ, മണ്ഡലം പ്രസിഡണ്ട്മാരായ രമേശൻ ചെങ്ങുനി സഞ്ജു കൃഷ്ണകുമാർ, റോയ് പി വി, സത്യൻ കൊമ്മേരി, സന്തോഷ് പി വി, കെപി രാജേഷ്, ശരത് കോതേരി സംസ്ഥാന കൗൺസിൽ അംഗം ബേബി സുനാഗർ, എസ് സുമേഷ്, റീന മനോഹരൻ, പി വി അജികുമാർ ബിഡിജെഎസ് നേതാക്കളായ പൈലി വാത്യാട്ട്, കെ വി അജി, പ്രഭാകരൻ മാങ്ങാട്, കെ കെ സോമൻ, തുടങ്ങിയവർ റോഡ് ഷോക്ക് നേതൃത്വം നൽകി