വിദ്വേഷം തുപ്പുന്ന മോദിയെ അധികാരത്തിൽ നിന്ന് താഴെയിറക്കണം: അബ്ദുള്ള നാറാത്ത്

kpaonlinenews

അഴീക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുമ്പോഴും
വിദ്വേഷം തുപ്പുന്ന മോദിയെയും പരിവാരത്തെയും അധികാരത്തിൽ നിന്ന് താഴെയിറക്കാൻ വോട്ടവകാശം വിനിയോഗിക്കണമെന്ന് എസ്ഡിപിഐ അഴീക്കോട് മണ്ഡലം പ്രസിഡണ്ട് അബ്ദുള്ള നാറാത്ത്. എസ്ഡിപിഐ
പുതിയതെരു ബ്രാഞ്ച് കമ്മിറ്റി ബാലൻകട ആലോട്ട് വയൽ റോഡിൽ നടത്തിയ “കുടുംബ സംഗമം” ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യം നേരിടുന്നത് ഇതിനു മുമ്പ് കണ്ടിട്ടില്ലാത്ത വിധത്തിലുള്ള തിരഞ്ഞെടുപ്പാണ്. ജനാധിപത്യ ഇന്ത്യ നിലനിൽക്കണോയെന്ന് തീരുമാനിക്കപ്പെടുന്ന സന്ദർഭമായതിനാൽ തന്നെ ഇന്ത്യയെ രക്ഷിക്കാനാവണം ഓരോരുത്തരുടെയും വോട്ടെന്നും അദ്ദേഹം പറഞ്ഞു.
ബ്രാഞ്ച് പ്രസിഡൻ്റ് ഫാറൂഖ് എൻ എൻ സ്വാഗതം പറഞ്ഞു..
മണ്ഡലം കമ്മിറ്റി അംഗം റാഷിദ് പുതിയതെരു സംസാരിച്ചു..
നദീർ പി പി,മുനീർ എംകെ തുടങ്ങിയവർ പങ്കെടുത്തു.

Share This Article
error: Content is protected !!