മട്ടന്നൂർ : കോളാരിയിൽ വയലിൽനിന്ന് ഉഗ്രസ്‌ഫോടനശേഷിയുള്ള 9 സ്റ്റീൽ ബോംബുകൾ കണ്ടെത്തി. പുല്ലരിയാൻ പോയ സമീപവാസിയായ സ്ത്രീയാണ് ബോംബുകൾ കണ്ടത്. വയലിലെ ചാലിൽ രണ്ടു ബക്കറ്റുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ. മട്ടന്നൂർ പൊലീസും ബോംബ് സ്ക്വാഡും എത്തി ഇവ നിർവീര്യമാക്കി. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്ന് സിപിഎം മട്ടന്നൂർ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. സംഘപരിവാർ സംഘടന നടത്തുന്ന സ്ഥാപനത്തിനു സമീപത്തുനിന്നാണ് ബോംബുകൾ പിടികൂടിയതെന്നും സിപിഎം ആരോപിച്ചു.