ചിറക്കൽ:പുഴാതിതെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ സഹസ്ര കുംഭാഭിഷേകവും നിറമാല മഹോത്സവവും ഉറ്റുപുര ഏപ്രിൽ 29,30 മെയ് 1 തീയതികളിൽ നടക്കും. ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്
ഏപ്രിൽ 29 തിങ്കളാഴ്ച രാവിലെ 6 മണിക്ക് ക്ഷേത്ര തന്ത്രി പന്നിയോട് ഇല്ലത്ത് മാധവൻ നമ്പൂതിരി യുടെ കാർമികത്വത്തിൽ ഗണപതിഹോമം
വൈകുന്നേരം 4 മണിക്ക് ബഹു.അഴീക്കോട് എം എൽ എ യുടെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട രജിസ്ട്രേഷൻ & പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളി ഉൽഘാടനം ചെയ്യുന്നു 5 30ന് കാഞ്ഞിരത്തറ ആക്ടീവ് വോയിസ് കാഞ്ഞിരത്തറ പാൽ സൊസൈറ്റി നിവാസികളും ചേർന്നൊരുക്കുന്ന അതിഗംഭീര കലവറ നിറയ്ക്കൽ ഘോഷയാത്ര
വൈകുന്നേരം 6. 30ന് ദീപാരാധന, 7. 30ന് അത്താഴപൂജ എട്ടുമണിക്ക് പ്രസാദ സദ്യ
ഏപ്രിൽ 30 രാവിലെ 5. 30ന് ഗണപതി ഹോമം ഉഷപൂജ വൈകുന്നേരം
ആറുമണിക്ക് ക്ഷേത്ര മാതൃസമിതി അവതരിപ്പിക്കുന്ന നാമജപം 6 30ന് ദീപാരാധന അത്താഴപൂജ
ഏഴുമണിക്ക് കൊച്ചു കലാകാരന്മാർ അവതരിപ്പിക്കുന്ന ലാസ്യ സന്ധ്യ തുടർന്ന് പ്രസാദ സദ്യ
മെയ് 1 ബുധനാഴ്ച രാവിലെ ക്ഷേത്ര സമുദായ തന്ത്രി ശ്രീ അരക്കൻ പ്രീജിത്ത് അവരുടെ നേതൃത്വത്തിൽ സഹസ്ര കുംഭാഭിഷേകവും നവകലശവും ഉച്ചയ്ക്ക് 12.30നു പ്രസാദ സദ്യ ഒരു മണിക്ക് തേങ്ങ പൊളി മൂന്നുമണിക്ക് ചിറ്റുവേല അഞ്ചുമണിക്ക് ശ്രീഭൂതവലി രാത്രി 7 മണിക്ക് തായമ്പക എട്ടുമണിക്ക് അദീന നാടക നാട്ടറിവ് അവതരിപ്പിക്കുന്ന നാട്ടു മൊഴി
11 മണിക്ക് തിരൂടായാട ഉത്സവം
12 മണിക്ക് ചുറ്റുവേല എന്നിവ നടക്കും