കൊളച്ചേരി സെക്ഷനിൽ വാഹന അപകടത്തെ തുടർന്ന് പൊട്ടിയ പോസ്റ്റ് മാറ്റുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ ഒൻപത് മുതൽ ഉച്ചക്ക് രണ്ട് വരെ കപ്പാലം, അലോക്കൻ, കണ്ണാടിപ്പറമ്പ് ടാക്കീസ്, കണ്ണാടിപ്പറമ്പ് ടൗൺ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
മയ്യിൽ: സെക്ഷനിൽ റോഡ് വീതി കൂട്ടുന്നതിൻ്റെ ഭാഗമായി പോസ്റ്റുകൾ സൈഡിലേക്ക് മാറ്റുന്ന ജോലിയും എച്ച് ടി ലൈനിൽ തട്ടിനിൽക്കുന്ന മരച്ചില്ലകൾ മുറിച്ച് മാറ്റുന്ന ജോലിയും നടക്കുന്നതിനാൽ ഇന്ന് രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെ ബമ്മണാച്ചേരി ഇല്ലംമുക്ക്, വള്ളിയോട്ട്, നാച്ചുറൽ ക്രഷർ, ജാതിക്കാട്, കൊട്ടപ്പയിൽ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ചാലോട് സെക്ഷനിൽ എൽ ടി ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ എട്ട് മുതൽ ഉച്ചക്ക് 2.30 വരെ നിടുകുളം, ചോല ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
ചാലോട് സെക്ഷനിൽ എച്ച് ടി മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ 9.30 മുതൽ ഉച്ചക്ക് 1.30 വരെ കൂടാളി, വിവേകാനന്ദ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
ഏച്ചൂർ സെക്ഷനിൽ എൽ ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ വെട്ടി മാറ്റുന്ന ജോലി ഉള്ളതിനാൽ ഇന്ന് രാവിലെ 7.30 മുതൽ പത്ത് വരെ കാനച്ചേരി, പത്ത് മുതൽ ഒരു മണി വരെ കാനച്ചേരി പള്ളി ട്രാൻസ്ഫോമർ പരിധികളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
ഏച്ചൂർ സെക്ഷനിൽ വാരം കടവ് ഭാഗത്ത് പുതുതായി സ്ഥാപിച്ച ട്രാൻസ്ഫോമർ ചാർജ് ചെയ്യുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ ഒൻപത് മുതൽ ഉച്ചക്ക് രണ്ട് വരെ വാരം കടവ് ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.