നാലാംപീടിക അൽ ഫലാഹ് ഇസ്‌ലാമിക് സെന്റർ റമളാൻ ഓൺലൈൻ ക്വിസ് വിജയികൾക്കുള്ള സമ്മാനദാനം 2024 ഏപ്രിൽ 21 ഞായറാഴ്ച 4.30-ന് AFIC ഓഫീസിൽ വെച്ച് നടന്നു.
ഒന്നാം സമ്മാനം നേടിയ ഫാത്തിമ മെഹ്റിൻ പന്ന്യങ്കണ്ടി കമ്പിൽ നാഷണൽ ഫർണിച്ചർ സ്പോൺസർ ചെയ്ത സ്റ്റഡി ടേബിൾ പ്രസിഡന്റ്: മുഹമ്മദലി ഫൈസിയിൽ നിന്ന് ഏറ്റുവാങ്ങി.
രണ്ടാം സമ്മാനം നേടിയ നണിയൂർ നംബ്രം മഹ്ജിസ് കെ. പി. കമ്പിൽ ഫോക്കസ് വേൾഡ് സ്പോൺസർ ചെയ്ത സീലിംഗ് ഫാൻ ജനറൽ സെക്രട്ടറി : റഹീസ്. കെ.പി യിൽ നിന്ന് സ്വീകരിച്ചു. മൂന്നാം സമ്മാനം നേടിയ പാട്ടയം എ. വി. മറിയം കമ്പിൽ വുഡ് ഡെക്കർ സ്പോൺസർ ചെയ്ത ഫൈബർ ചെയർ ഗൾഫ് പ്രതിനിധി: ഷുഹൈബ്. കെ യിൽ നിന്നും ഏറ്റുവാങ്ങി.
പ്രോത്സാഹന സമ്മാനത്തിന് അർഹത നേടിയവർക്ക് ദോഹ കോർപറേറ്റ് കെയർ , നാലാംപീടിക മൊമെന്റോ ഗാലറി സ്പോൺസർ ചെയ്ത സോസ് പാൻ വൈസ് പ്രസി: ഉമ്മർ മൗലവി, സെക്രട്ടറി : കെ.എം.പി. അഷ്റഫ് , ട്രഷറർ: നൗഷാദ്. എം.കെ,മുഹമ്മദ് കുഞ്ഞി.പി.എം,ഗൾഫ് പ്രതിനിധി: മുഹമ്മദലി.പി. പി,എന്നിവർ വിതരണം ചെയ്തു.
പ്രസിഡന്റ് മുഹമ്മദലി ഫൈസിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഉമ്മർ മൗലവി ഉൽഘാടനം നിർവഹിച്ചു. യോഗത്തിൽ അഷ്‌റഫ് മാസ്റ്റർ,മുഹമ്മദ് കുഞ്ഞി.പി.എം, മുഹമ്മദലി.പി.പി, ഷുഹൈബ്.കെ, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ജനറൽ സെക്രട്ടറി റഹീസ്.കെ.പി സ്വാഗതവും,ട്രഷറർ നൗഷാദ്.എം.കെ നന്ദിയും പറഞ്ഞു.