കക്കാട് : കുഞ്ഞിപ്പള്ളി പുഴാതി സോണൽ ഓഫീസിന് സമീപം യുണിറ്റി സെന്ററിന്ന് മുൻ വശം നിയന്ത്രണം തെറ്റിയ ബൈക്ക് ടോറസ് ലോറിക്ക് ഇടിച്ച് മയ്യിൽ അരിമ്പ്ര സ്വദേശിയായ യുവാവിന്ന് പരിക്ക് പറ്റി. ടോറസ് ലോറിയും എതിരെ വന്ന കാറും വേഗത കുറവായിരുന്നതിനാൽ വലിയ അപകടത്തിൽ നിന്നു മാണ് യുവാവ് രക്ഷപ്പെട്ടത്. യുവാവിന്റെ നെറ്റിയിലാണ് പരിക്ക് പറ്റിയത്. ട്രാഫിക്ക് പോലീസെത്തി വണ്ടി നീക്കം ചെയ്യുകയും ചെയ്തു.