പള്ളിപ്പറമ്പ്: ന്യൂ മജ്‌ലിസ് ടീം പാമ്പുരുത്തിയുടെ നേതൃത്വത്തിൽ കൊളച്ചേരി മേഖല PTH യൂണിറ്റിന് മെഡിക്കൽ ഉപകരണങ്ങൾ നൽകി. രണ്ടു വീൽചെയറുകൾ, കിടപ്പ് രോഗികളുടെ പരിചരണത്തിന് ഉപയോഗിക്കുന്ന നിരവധി സർജിക്കൽ ഉപകരണങ്ങൾ തുടങ്ങിയവയാണ് കൈമാറിയത്. കൊളച്ചേരി മേഖല PTH പ്രസിഡണ്ട് മുസ്തഫ കോടിപ്പൊയിൽ ഉപകരണങ്ങൾ ഏറ്റുവാങ്ങി.
പാമ്പുരുത്തി ന്യൂ മജിലിസ് ടീം അംഗങ്ങളായ അബ്ദുൽ ഗഫൂർ പി.പി, അബ്ദുൽ മജീദ് വി.കെ, അഷറഫ് വി.ടി, ഇസ്മായിൽ.എം, അഷ്റഫ് കെ.പി, മുഹമ്മദ് അഷ്റഫ് .എം,അബൂബക്കർ അൽഫ, PTH ഭാരവാഹികൾ, മെഡിക്കൽ സ്റ്റാഫ്, വളണ്ടിയേഴ്സ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ന്യൂ മജിലിസ് ടീം രക്ഷാധികാരി ഹനീഫ ഫൈസി പാമ്പുരുത്തി പ്രാർത്ഥന നടത്തി. PTH ജനറൽ സെക്രട്ടറി ഹാഷിം കാട്ടാമ്പള്ളി സ്വാഗതം പറഞ്ഞു.