കൊളച്ചേരി: കണ്ണൂർ പാർലമെന്റ് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സി. രഘുനാഥ് കൊളച്ചേരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി. ചേലേരി വൈദ്യർ കണ്ടിയിൽ ചേർന്ന യോഗത്തിൽ ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി.ഗോപാലകൃഷ്ണൻ അധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി പി.വി.ദേവരാജൻ , മഹിളാ മോർച്ച കണ്ണൂർ ജില്ലാ പ്രസിഡണ്ട് റീനാ മനോഹരൻ, സി. ബാബു വാർഡ് മെംബർവി.വി.ഗീത എന്നിവർ പ്രസംഗിച്ചു. എല്ലാവർക്കും നന്ദി അറിയിച്ച് കൊണ്ട് സ്ഥാനർത്ഥി സി.രഘുനാഥ് നടത്തിയ പ്രസംഗത്തിൽ കണ്ണൂരിന്റെ സമഗ്ര വികസനത്തിനായ് ചെയ്യാനുദ്ധേശിക്കുന്ന ബൃഹത്ത് പദ്ധതികൾ വിശദമായ് പറഞ്ഞു.