ജനദ്രോഹ ഭരണത്തിൽ കേരളം – കേന്ദ്രത്തിൻ്റെ കാർബൺ കോപ്പി
ഉമാ തോമസ് എം.എൽ എ

kpaonlinenews

ചേലേരി: ജനദ്രോഹ ഭരണം കൊണ്ടും, ഇതിനെ വിമർശിക്കുന്ന പ്രതിപക്ഷ സ്വരങ്ങളെ അടിച്ചമർത്തുകയും ചെയ്യുക വഴി കേരളം – കേന്ദ്രത്തിൻ്റെ കാർബൺ കോപ്പിയായി അധ:പതിച്ചതായി
തൃക്കാക്കര എം.എൽ എ ഉമാ തോമസ് അഭിപ്രായപ്പെട്ടു കണ്ണൂർ ലോകസഭാ മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി കെ സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം യു. ഡി. എഫ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി ചേലേരിമുക്കിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു
ഉമാതോമസ് എം.എൽ.എ .
സഹന സമരത്തിലൂടെ നമ്മുടെ പൂർവ്വികർ നേടിത്തന്ന സ്വാതന്ത്ര്യം നമ്മെ ഒന്നിപ്പിച്ചു. മതപരമായ വിഭാഗീയത നമുക്കില്ല. നമ്മെ തമ്മിലടിപ്പിക്കുന്ന ഇന്നത്തെ ഈ ഭരണം തുടരണമോയെന്ന് കേരള ജനത ചിന്തിക്കണമെന്നും അവർ കൂട്ടിച്ചേർത്തു കൊളച്ചേരി പഞ്ചായത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി, എ.ഐ സി.സി അംഗം വി.എ നാരായണൻ, കണ്ണൂർ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ: ഇ.ആർ വിനോദ് തുടങ്ങിയവർ പ്രഭാഷണം നടത്തി
മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ എൻ ആർ മായൻ , മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി എം.പി മുഹമ്മദലി, തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പൊയിൽ, ഡി സി സി നിർവ്വാഹക സമിതി അംഗം കെ.എം ശിവദാസൻ, മുസ്‌ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ, കോൺഗ്രസ് കൊളച്ചേരി മണ്ഡലം പ്രസിഡണ്ട് ടി.പി സുമേഷ്, ദളിദ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ, വിജേഷ് ചേലേരി സംസാരിച്ചു
കൊളച്ചേരി പഞ്ചായത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് സമിതി കൺവീനർ എം കെ സുകുമാരൻ സ്വാഗതവും, വർക്കിംഗ് കൺവീനർ മൻസൂർ പാമ്പുരുത്തി നന്ദിയും പറഞ്ഞു

Share This Article
error: Content is protected !!