ഇടിമിന്നലിൽ മൂന്ന് തെങ്ങുകൾക്ക് തീപിടിച്ചു.

kpaonlinenews

കണ്ണൂർ :  തിങ്കളാഴ്ച വൈകിട്ടുണ്ടായ ഇടിമിന്നലിൽ മൂന്ന് തെങ്ങുകൾക്ക് തീപിടിച്ചു.

വൈകിട്ട് 5.30-ന് അത്താഴക്കുന്ന് റഹ്‌മാനിയ പള്ളിക്ക്‌ സമീപം സ്വകാര്യവ്യക്തിയുടെ വീടിന് സമീപത്തെ രണ്ട് തെങ്ങുകൾക്കും വൈകിട്ട് 6.30-ന് കാനച്ചേരിയിൽ വീടിനടുത്ത തെങ്ങിനും തീപിടിച്ചു.


കൊറ്റാളിയിൽ അമ്പലം ജങ്ഷന് സമീപം ഉച്ചയ്ക്ക് 2.30-ന് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ പുല്ലിനും കുറ്റിക്കാടിനും തീപിടിച്ചു.

കണ്ണൂർ അഗ്നിരക്ഷാസേനയെത്തി മൂന്നിടത്തെയും തീയണച്ചു.

Share This Article
error: Content is protected !!