കുറ്റ്യാട്ടൂർ പഞ്ചായത്തിലെ പാവന്നൂർമൊട്ടയിലെ പഴയ കെട്ടിടത്തിന്റെ ഒന്നാംനിലയിലെ ഭിത്തിയിലാണ് നാലു പതിറ്റാണ്ട് മുൻപ് തിരഞ്ഞെടുപ്പിന് വോട്ടഭ്യർഥിച്ച് എഴുതിയ വാചകങ്ങളും അരിവാൾ ചുറ്റിക നക്ഷത്രവും മായാതെ നിലകൊള്ളുന്നത്. 1980 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ച എം.രാമണ്ണറെ (എൽഡിഎഫ്,സിപിഎം) സ്ഥാനാർഥിക്ക് വേണ്ടി കുമ്മായം തേച്ച് പിടിപ്പിച്ച ചുമരിൽ നീല കളറിലുള്ള പൊടി വെള്ളത്തിൽ ചാലിച്ച് പ്രവർത്തകരിൽ ചിലർ എഴുതിയതാണിത്. ആരാണിത് എഴുതിയതെന്ന് ആർക്കും ഓർമയില്ല. വാശിയേറി മത്സരത്തിൽ എതിർ സ്ഥാനാർഥിയായിരുന്ന ഐ.രാമറൈയെ (യുഡിഎഫ് കോൺഗ്രസ്) എം.രാമണ്ണറെ തോൽപിച്ച് വിജയം കൈവരിച്ചു.
ഫോട്ടോ, എഴുത്ത്: സജീവ് അരിയേരി.