പഴയങ്ങാടി.സഹോദരിയെ വിവാഹം ചെയ്ത വിരോധത്തിൽ അളിയനും സുഹൃത്തും ചേർന്ന് യുവാവിനെ മർദ്ദിച്ചതായ പരാതിയിൽ രണ്ടു പേർക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു.മാടായി കാലിക്കൽ സ്വദേശി ജെ.രഞ്ജിത്തിൻ്റെ (35) പരാതിയിലാണ് ഭാര്യാ സഹോദരനായ മാടായിയിലെ സുമേഷ്, സുഹൃത്ത് വിനു എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്.ഇന്നലെ വൈകുന്നേരം 5.15 ഓടെ മാടായി കാലിക്കൽ വെച്ചായിരുന്നു മർദ്ദനം.തുടർന്ന് പഴയങ്ങാടി പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി