ചെമ്പേരി: വാഹനാപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു.
ചെമ്പേരി നിര്‍മ്മല ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ത്ഥി ജൂഡ്വിന്‍ ഷൈജുവാണ്(18) മരിച്ചത്.
പുലിക്കുരുമ്പ-നടുവില്‍ റോഡില്‍ ഇന്നലെ രാത്രി 10.30 ന് ജീപ്പ് നിയന്ത്രണം വിട്ടുമറിഞ്ഞാണ് അപകടം.
പുലിക്കുരുമ്പ കൈതളം ആദംകുഴി വളവിലാണ് അപകടം നടന്നത്.
മണിക്കടവ് സെന്റ് തോമസ് ഹയര് സെക്കണ്ടറി സ്‌ക്കൂളിലെ അധ്യാപിക ശോഭ ടോം-കുന്നോത്ത് സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ അധ്യാപകന്‍ ഷെജുവിന്റെയും മകനാണ്.
ശവസംസ്‌ക്കാരം ഇന്ന്(21-04-24-ഞായര്‍) വൈകുന്നേരം 5 മണിക്ക് ചെമ്പേരി ലൂര്‍ദ്ദ്മാതാ ഫൊറോന പള്ളി സെമിത്തേരിയില്‍.