വളപട്ടണം: ഇതര സംസ്ഥാന തൊഴിലാളി താമസിക്കുന്ന ക്യാട്ടേർസിൽ പോലീസ് സംഘം നടത്തിയ റെയ്ഡിൽ വൻ കഞ്ചാവ് ശേഖരവും പണവുമായി പ്രതി പിടിയിൽ. ചിറക്കൽ കോട്ടക്കുന്നിലെ സുമയ്യ ക്വാട്ടേർസിൽ താമസിക്കുന്ന തമിഴ്നാട് മേൽവിലാസമുള്ള സർപർ രാജ്ഖാൻ (25)നെയാണ് വളപട്ടണം എസ്.ഐ.എ. നിതിനും സംഘവും അറസ്റ്റു ചെയ്തത്.റെയ്ഡിൽ 7.691 കിലോഗ്രാം കഞ്ചാവും വിൽപ്പനക്കായി തൂക്കം അളക്കുന്നതിനായി സൂക്ഷിച്ച മൂന്ന് ത്രാസും 2,095,000 രൂപയും പോലീസ് പിടിച്ചെടുത്തു. അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റു ചെയ്തു.