കണ്ണാടിപ്പറമ്പ് : പൊതുവിദ്യാദ്യാസ വകുപ്പിൻ്റെ സമഗ്ര ശിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ദേശസേവ യു.പി സ്കൂളിൻ്റെ നേതൃത്വത്തിൽ കുഞ്ഞമ്മൻ സ്മാരകശാല & ഗ്രന്ഥാലയത്തിൽ പൊതു ഇട പഠനോത്സവും സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് ഇ അനിൽകുമാറിൻ്റെ അധ്യക്ഷതയിൽ കണ്ണൂർ സൗത്ത് റിട്ട. എ. ഇ. ഒ കൃഷ്ണൻ കുറിയ ഉദ്ഘാടനം നിർവ്വഹിച്ചു.
എം. പി.ടി.എ പ്രസിഡണ്ട് മെഹറാബി , രംന രാഘവൻ, ഇ.ജെ സുനിത എന്നിവർ ആശംസ അർപ്പിച്ച ചടങ്ങിൽ സ്കൂൾ എച്ച്.എം എം.വി ഗീത സ്വാഗതവും എസ്.ആർ.ജി കൺവീനർ വി.കെ. സുനിത നന്ദിയും രേഖപ്പെടുത്തി. തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികളും അരങ്ങേറി.