കൊളച്ചേരി: യു ഡി എഫ് പന്ന്യങ്കണ്ടി 163,164 ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാലാംപീടികയിൽ കുടുംബ സംഗമം നടത്തി. കെ പി കമാലിന്റെ അദ്ധ്യക്ഷതയിൽ യോഗം കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. മുസ്‌ലിം യൂത്ത് ലീഗ് മട്ടന്നൂർ നിയോജക മണ്ഡലം പ്രസിഡണ്ട് ഷബീർ എടയന്നൂർ, msf ഹരിത കണ്ണൂർ ജില്ലാ പ്രസിഡണ്ട് നഹ്‌ല സഹീദ് മാട്ടൂൽ മുഖ്യ പ്രഭാഷണങ്ങൾ നടത്തി കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സജിമ എം, മുസ്‌ലിം ലീഗ് പഞ്ചായത്ത് ട്രഷറർ പി പി സി മുഹമ്മദ് കുഞ്ഞി, യു ഡി എഫ് പഞ്ചായത്ത് കൺവീനർ മൻസൂർ പാമ്പുരുത്തി, കോൺഗ്രസ് കൊളച്ചേരി മണ്ഡലം പ്രസിഡണ്ട് ടി പി സുമേഷ്, മണ്ഡലം ട്രഷറർ മുസ്തഫ കെ പി, മുസ്‌ലിം ലീഗ് ശാഖ പ്രസിഡണ്ട് മമ്മു പി, ട്രഷറർ അബ്ദു പറമ്പിൽ സംസാരിച്ചു. കൺവീനർ അബ്ദുൽ കാദർ സി കെ സ്വാഗതവും,ശാഖാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി റഹീസ് കെ പി നന്ദിയും പറഞ്ഞു