കണ്ണൂർ: പെരിന്തൽമണ്ണയിൽ ഏപ്രിൽ 21 മുതൽ 25 വരെ നടക്കുന്ന പെൺകുട്ടികളുടെ ഉത്തരമേഖലാ അന്തർ ജില്ലാ മൽസരങ്ങൾക്കുള്ള കണ്ണൂർ ടീമിൽ സഹോദരിമാരായ മൂന്ന് പെൺകുട്ടികൾ ഇടം നേടി.കണ്ണൂർ താളിക്കാവ് ശ്രീരോഷ് മിഡ് ടൗൺ ഫ്ലാറ്റിൽ താമസിക്കുന്ന കെ.പി ഷിറാസിൻറേയും സുറുമി ഷിറാസിൻറേയും മക്കളായ ലാമിയ ഷിറാസ്, ലാമിസ് ഷിറാസ്, ലന ഷിറാസ് എന്നിവരാണ് ആ മൂന്ന് പേർ.ഇരട്ട സഹോദരിമാരായ ലാമിയ ഷിറാസ്, ലാമിസ് ഷിറാസ് എന്നിവർ അണ്ടർ 19, അണ്ടർ 23 ,സീനിയർ വനിത കണ്ണൂർ ടീമിലെ സ്ഥിര സാന്നിദ്ധ്യമാണ്. ലന ഷിറാസ് ആവട്ടെ അണ്ടർ 15 കണ്ണൂർ ടീമംഗമാണ്.ഇതാദ്യമായാണ് മൂവരും ഒന്നിച്ച് ഒരു ടീമിൽ കളിക്കുന്നത്.ചെന്നൈ ഹിന്ദുസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & സയൻസിൽ ഒന്നാം വർഷ ഡിസൈനിങ്ങ് ബിരുദ വിദ്യാർത്ഥിനിയാണ് ലാമിസ്.അതേ കോളേജിൽ തന്നെ ഒന്നാം വർഷ ബി സി എ വിദ്യാർത്ഥിയാണ് ലാമിയ.ലന ഉർസുലിൻ സീനിയർ സെക്കന്ററി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.
ക്രിക്കറ്റിന് പുറമേ മറ്റ് കായിക വിനോദങ്ങളായ ബാഡ്മിൻറൻ, നീന്തൽ,സ്കേറ്റിംഗ്, സൈക്ലിങ്ങ് ,അത്ലറ്റിക്സ് എന്നിവയിലും സജീവമാണ് മൂന്ന് പേരും .