ലയൺസ് ക്ലബ്ബ് വീടുകളുടെ താക്കോൽദാനം നടന്നു

kpaonlinenews

പയ്യന്നൂർ:
ലയൺസ് ക്ലബ്ബും, മണപ്പുറം ഫൗണ്ടേഷനും സംയുക്തമായി സഹകരിച്ചുകൊണ്ട് നിർധനരായ രണ്ടുപേർക്ക് വേണ്ടി നിർമ്മിച്ച വീടുകളുടെ താക്കോൽദാനം ലയൺസ് ഡിസ്ട്രിക്ട് 318 ഇ ഡിസ്ട്രിക്ട് ഗവർണർ ടി.കെ.രജീഷ്നിർവഹിച്ചു. പയ്യന്നൂർ നഗരസഭയിലെ 43 വാർഡിലെ, കാറമേലിലെഉഷ വി വി, 13 ആം വാർഡിലെ കൊക്കാനിശ്ശേരിയിലുള്ള പ്രീതി ജീ വി എന്നിവർക്കാണ് സ്നേഹ ഭവനത്തിന്റെ താക്കോൽ കൈമാറ്റം നടത്തിയത്. മണപ്പുറം ഫൗണ്ടേഷൻ സി ഇ ഒ ജോർജ് ഡി ദാസ്, മണപ്പുറം സി ആർ എസ് ഫണ്ട് ജനറൽ മാനേജർ ശ്രീമതി ശില്പാ സെബാസ്റ്റ്യൻ, 43 ആം വാർഡ് കൗൺസിലറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ ശ്രീമതി ജയ സി, 18 ആം വാർഡ് കൗൺസിലർ മണിയറ ചന്ദ്രൻ എന്നിവരുടെ മഹനീയ സാന്നിധ്യവും സ്നേഹ ഭവനം കൈമാറുന്ന വേളയിൽ ഉണ്ടായിരുന്നു.
പ്രതിമാസം അയ്യായിരം രൂപ വിലമതിക്കുന്ന ഭക്ഷ്യധാന്യങ്ങൾ പയ്യന്നൂർ ഗവൺമെന്റ് ആയുർവേദ ആശുപത്രിക്ക് പയ്യന്നൂർ ലയൺസ് ക്ലബ്ബ് നൽകി വരുന്നുണ്ട്. .
ഗവർണറുടെ സന്ദർശന വേളയിൽ ഏപ്രിൽ മാസത്തെ ഭക്ഷ്യധാന്യം ചീഫ് മെഡിക്കൽ ഓഫീസർക്ക് കൈമാറി.
കൂടാതെ അന്നൂരിലെ സഞ്ജയൻ സ്മാരക ഗ്രന്ഥശാലയ്ക്ക് 10000 രൂപ വിലമതിക്കുന്ന ലൈബ്രറി ബുക്കുകൾ, കണ്ടക്കോരൻ മുക്കിലും മാവിച്ചേരിയിലും രണ്ട് ട്രാഫിക് മിററുകൾ, പയ്യന്നൂർ താലൂക്ക് ഹോസ്പിറ്റൽ അധികൃതരുടെ അഭ്യർത്ഥന മാനിച്ച് ടി ബി യൂണിറ്റിലെ മൂന്ന് രോഗികൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം, പയ്യന്നൂർ ഡിവൈഎസ്പി ഓഫീസിൽ ഒരു പ്ലാസ്റ്റിക് ബോട്ടിൽ ബൂത്ത് കൈമാറ്റം തുടങ്ങിയ സർവീസ് പ്രൊജക്ടുകളും ഗവർണർ നിർവഹിച്ചു.
തുടർന്ന് തായിനേരിലുള്ള എ വി കരുണാകരൻ മെമ്മോറിയൽ ലയൺസ് ഹാളിൽ വച്ച് പ്രസിഡണ്ട് ദിനേശ് കുമാർ ടി സി വി യുടെ അധ്യക്ഷതയിൽ നടന്ന ജനറൽബോഡി യോഗവും കുടുംബ സംഗമവും ടി കെ രജീഷ് ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ അർഹനായ ഒരു രോഗിക്ക് വീൽചെയറും, പയ്യന്നൂർ കാങ്കോലുള്ള ഫാസ്റ്റ് അക്കാദമിക്ക് സ്പോർട്സ് ഉപകരണമായ സ്പ്രിങ് ബോർഡും കൈമാറ്റം നടത്തി.
ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ കെ വി രാമചന്ദ്രൻ മുൻ ഗവർണർമാരായ ഡോക്ടർ എസ് രാജീവ്, കെ ദാമോദരൻ, ക്യാബിനറ്റ് സെക്രട്ടറി ശ്രീനിവാസ പൈ ക്യാബിനറ്റ് ട്രഷറർ അനൂപ് കേളോത്ത്, ഡിസ്ട്രിക്ട് സെക്രട്ടറി പ്രകാശൻ കാണി, അഡിഷണൽ ക്യാബിനറ്റ് സെക്രട്ടറി കെ പി എ സിദ്ദിഖ്, ഡിസ്ട്രിക്ട് അഡ്വൈസർ വി ബാലൻ, റീജിയണൽ ചെയർപേഴ്സൺ ഡോക്ടർ സുജാ വിനോദ്, സോൺ ചെയർമാൻ ഗംഗാധരൻ പി തുടങ്ങിയവർ ചടങ്ങിന് ആശംസകൾ നേർന്നു . ക്ലബ് സെക്രട്ടറി ചന്ദ്രൻ എം കെ റിപ്പോർട്ട് അവതരിപ്പിച്ചു
വൈസ് പ്രസിഡണ്ട് അജിത് ഡി ഷേണായി സ്വാഗതവും അഡ്മിനിസ്ട്രേറ്റർ അച്യുതപ്പൈ നന്ദിയും പറഞ്ഞു .

Share This Article
error: Content is protected !!