തളിപ്പറമ്പ്: വാടക ക്വാട്ടേർസിൽ താമസിച്ച് കഞ്ചാവ് വിൽപന ഇതര സംസ്ഥാനക്കാരായ യുവതിയും യുവാവും പിടിയിൽ.
തളിപ്പറമ്പ് കരിമ്പത്ത് ബ്ലോക്ക് ഓഫീസിന് സമീപം വാടക ക്വാര്‍ട്ടേഴ്‌സില്‍ ദമ്പതികളെന്ന വ്യാജേനതാമസിച്ചു വരികയായിരുന്ന
ഉത്തര്‍ പ്രദേശ് സിദ്ധാര്‍ത്ഥ്‌നഗര്‍റവാപ്പൂർ കാന്ത സ്വദേശി അബ്ദുല്‍ റഹ്‌മാന്‍ അന്‍സാരി (30), ആസാം നാഗോണ്‍ സ്വദേശിനി മൊനൂറബീഗം (20) എന്നിവരെയാണ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ബെന്നി ലാലും സംഘവും അറസ്റ്റു ചെയ്തത്.
റൂറൽ ജില്ലാപോലീസ് മേധാവി എം.ഹേമലത ഐ.പി.എസിൻ്റെ ഡാൻസാഫ് സ്ക്വാഡിൻ്റെ സഹായത്തോടെയാണ് പിടികൂടിയത്.പ്രതികളിൽ നിന്നും 1.213 കിലോഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു. ഇന്നലെ രാത്രി 9 മണിയോടെയാണ് ക്വാട്ടേർസിൽ പോലീസ് നടത്തിയ റെയ്ഡിൽ ഇരുവരും പിടിയിലായത്.
അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.