കണ്ണൂർ : പട്ടാപ്പകൽ സ്കൂട്ടർ മോഷണം പ്രതി പിടിയിൽ. ബീഹാർ സ്വദേശി അർമാനെ (33)യാണ് ടൗൺ എസ്.ഐ.സവ്യസാചിയും സംഘവും അറസ്റ്റു ചെയ്തത്.
അഴീക്കൽ ബോട്ട് പാലത്തിന് സമീപത്തെപി. സംജിത്തിൻ്റെ ഉടമസ്ഥതയിലുള്ളകെ. എൽ.13.എ.ഡബ്ല്യു.5059 നമ്പർ ഇലക്ട്രിക്ക് സ്കൂട്ടറാണ് മോഷണം പോയത്.ഇന്നലെ രാവിലെ 11.40 ഓടെ പടന്നപ്പാലം പിടിപി അപ്പാർട്ട്മെൻ്റിന് മുന്നിൽ പാർക്ക് ചെയ്തതായിരുന്നു. 1,80,000 രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന പരാതിയിൽ കേസെടുത്ത ടൗൺ പോലീസ് അന്വേഷണ നടത്തിനിടെയാണ് പ്രതി പിടിയിലായത്.അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും