കണ്ണൂർ: പാതിരാത്രിയിൽനിർത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകിൽ ബൈക്കിടിച്ച് ഡിഗ്രി വിദ്യാർത്ഥി മരിച്ചു സഹയാത്രികന് പരിക്ക്. പയ്യാമ്പലം റെഡ് ക്രോസ് റോഡിന് സമീപം താമസിക്കുന്ന സാബിറാസിൽ ഇ.അഫ്സൽ-ദിഷാറ ദമ്പതികളുടെ മകൻ കെ.അബ്ദുൾ സാബിത് (21) ആണ് മരിച്ചത്.സാരമായി പരിക്കേറ്റ താണയിലെ നൗഫലിൻ്റെ മകൻ റബീഹിനെ (16) കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് പുലർച്ചെ 12.30 മണിയോടെയാണ് അപകടം.താണയിൽ ബസ് സ്റ്റോപ്പിന് സമീപം നിർത്തിയിട്ട ടൂറിസ്റ്റ് ബസിൻ്റെ പിറകിൽ ഇടിച്ചായിരുന്നുഅപകടം. നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. മരണപ്പെട്ട അബ്ദുൾ സാബിത്ത് അവസാന വർഷ ഡിഗ്രി വിദ്യാർത്ഥിയാണ്. സഹോദരങ്ങൾ: അബ്ര, അമ്ര. ടൗൺ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.