ഇന്ന് വൈദ്യുതി മുടങ്ങും

kpaonlinenews

▲മയ്യിൽ സെക്ഷനിൽ എൽ ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ച് മാറ്റുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെ മുല്ലക്കൊടി, മുല്ലക്കൊടി കടവ് ട്രാൻസ്ഫോർമർ പരിധികളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

▲ചാലോട് സെക്ഷനിൽ എച്ച് ടി ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെ നല്ലാണി, കോളിപ്പാലം, പള്ളിക്കര, പാടിച്ചാൽ, ഒട്ടായിക്കര, കാനാട് ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

▲ചാലോട് സെക്ഷനിൽ എൽ ടി ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് വരെ നാലു പെരിയ, ഗാലക്സി ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

▲കൊളച്ചേരി സെക്ഷനിൽ എൽ ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് മൂന്ന് വരെ ചേലേരി അമ്പലം ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

▲കൊളച്ചേരി സെക്ഷനിൽ എൽ ടി ലൈനിൽ സ്പേസർ വർക്ക് ഉള്ളതിനാൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് നാല് വരെ നാറാത്ത് പി എച്ച് സി ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

▲ഏച്ചൂർ സെക്ഷനിൽ എൽ ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ വെട്ടി മാറ്റുന്ന ജോലി ഉള്ളതിനാൽ ഇന്ന് രാവിലെ 7.30 മുതൽ 11 വരെ കാമറിൻ, 11 മുതൽ 12 വരെ സൂര്യ-1, 12 മുതൽ 1 വരെ സൂര്യ-2 എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

▲ശ്രീകണ്ഠാപുരം സെക്ഷനിൽ എൽ ടി ടച്ചിങ് ഭാഗമായി പന്നിയാൽ, കാനപ്രം, ചെറുകൊളന്ത, കൊളന്ത ട്രാൻസ്ഫോർമർ ഇന്ന് രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Share This Article
error: Content is protected !!